- Advertisement -
സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ ഇടിവ്. റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണവിലയിൽ ഒറ്റയടിയ്ക്ക് പവന് 800 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പവന് 47,000 രൂപ കടന്നു റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവില രേഖപ്പെടുത്തിയത്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.