ആര്യ ഹരികുമാർ
കേരള ഫെമിനിസ്റ്റ് ഫോറം സംഘടിപ്പിച്ച ‘പെൺ പോരിമ’ തിരുവനന്തപുരം വൈ ഡബ്ലിയു സി എ ഹാളിൽ നടന്നു. ഇന്ന് രാവിലെ 10.50 നാണ് പരിപാടി ആരംഭിച്ചത്. പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ്, അജിത, നളിനി ജമീല തുടങ്ങിയവർ ഉൾപ്പെടുന്ന 6 മുതിർന്ന ഫെമിനിസ്റ്റുകളെ ആദരിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പരിപാടിയായിരുന്നു ‘പെൺ പോരിമ’.

ചടങ്ങിൽ ആക്ടിവിസ്റ്റായ ഡോ. ഉമാ ചക്രവർത്തി വീഡിയോ കോളിലൂടെയാണ് പങ്കെടുത്തത്. വനിതാ പ്രക്ഷോഭങ്ങളുടെ തുടക്കവും ചരിത്രവും ഉമാ ചക്രവർത്തി പങ്കുവച്ചു. കൂടാതെ പ്രമുഖ ട്രാൻസ്‍ജൻഡർ ആക്ടിവിസ്റ്റായ കൽക്കി സുബ്രമണ്യനും വീഡിയോ കോളിലൂടെയാണ് തൻ്റെ സാന്നിധ്യം അറിയിച്ചത്. ഒരു ട്രാൻസ്‌ജൻഡർ വ്യക്തിയുടെ ജീവിതാനുഭവവും, ഫെമിനിസവും ട്രാൻസ് ജൻഡേർസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൽക്കി സംസാരിച്ചു. കേരള സ്ത്രീ വേദി, സഖി, അന്വേഷി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളായ ചന്ദ്രിക, മിനി, ജ്യോതി, ഷാഹിനാ, സുമം, ജയശ്രീ, വിജി തുടങ്ങിയ ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.