Sunday, August 17, 2025

കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്ക്

Must read

- Advertisement -

പട്ടിക്കാട്: ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. വനം വാച്ചർ വിഷ്‌ണുവിനെയാണ് കാട്ടാന ആക്രമിച്ചത്. താമര വെള്ളച്ചാലിൽ പാലത്തിനു സമീപം ആനയെ കണ്ടതോടെ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടു. വിഷ്ണു ബൈക്ക് തിരിക്കുന്നതിനിടെ ആന പാഞ്ഞെടുത്തു. തുമ്പിക്കൈ കൊണ്ട് ബൈക്കിൽ ആഞ്ഞടിച്ചു. ഇതേ തുടർന്ന് വിഷ്ണു‌വും ബൈക്കും നിലത്തുവീണു. ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആക്രമണത്തിൽ വിഷ്ണുവിന്റെ കൈയ്യിൽ രണ്ടിടത്തായി പൊട്ടലുണ്ട്. വിഷ്ണു‌വിനെ ആന പിന്തുടർന്നെങ്കിലും പിന്നീടു പിൻവാങ്ങി. സമീപത്തെ വൈദ്യുതി വേലി തകർത്താണ് കാട്ടാന ജനവാസ മേഖലയിലേക്ക് വന്നത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് മേഖലയിൽ പതിവാണെങ്കിലും വാഹനങ്ങളെയും ആളുകളെയും ആക്രമിക്കുന്നത് ആദ്യമാണെന്നു നാട്ടുകാർ പറഞ്ഞു.

See also  കെഎസ്ആർടിസി പെൻഷൻ വിതരണം ; ഹൈക്കോടതി ഹർജികൾ 10 ദിവസത്തേക്ക് മാറ്റിവെച്ചു.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article