- Advertisement -
തിരുവനന്തപുരം : സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകുന്നതു ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി 10 ദിവസത്തേക്കു മാറ്റിവെച്ചു. പെൻഷൻ വിതരണം വൈകിപ്പിക്കരുതെന്നുള്ള ഹൈക്കോടതിയുടെ മുൻ ഉത്തരവു നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി എൻ. അശോക് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു.