പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 14 മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ 2024- 25 അധ്യയന വര്‍ഷത്തിലെ 5, 6 ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാര്‍ച്ച് 16 ന് രാവിലെ 10 മുതല്‍ 12 വരെ ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കിയിലെ പൈനാവ്, പാലക്കാട്ടെ അട്ടപ്പാടി എന്നീ സ്ഥലങ്ങളിലെ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് സിബിഎസ്ഇ (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം ആറാം ക്ലാസിലേക്കും മറ്റു മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം നല്‍കുന്നത്. രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. www.stmrs.in ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. കുട്ടികളുടെ ഫോട്ടോ, ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവലപ്‌മെന്റ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2706100.
Related News