Friday, April 4, 2025

ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍; അപേക്ഷ ക്ഷണിച്ചു

Must read

- Advertisement -

2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം, മേഖല, ജില്ലാ അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസഹകാരി അവാര്‍ഡിനും മികച്ച അപ്‌കോസ്/ നോണ്‍ ആപ്‌കോസ് ക്ഷീരസംഘങ്ങളെ തിരഞ്ഞെടുക്കുന്നതിന് ക്ഷീരസംഘങ്ങള്‍ക്ക് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷിക്കാം. ബഹുമതി പത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇടുക്കി അണക്കരയില്‍ ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം- പടവ് 2024 ന്റെ വേദിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫോണ്‍: 0471 2445749, 2445799.

See also  2024 -25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article