- Advertisement -
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്, പുല്ലൂർ എസ് എൻ ബി എസ് സ്കൂളിലെ കുഞ്ഞുകുരുന്നുകൾക്കായി ചുമർചിത്രങ്ങൾ ഒരുക്കി. ചുമർ നിറയെ ചിത്രങ്ങൾ നിറഞ്ഞ സന്തോഷം കുട്ടികൾ പങ്കുവെച്ചത് ചങ്ങാതികൂട്ടം ദിനപത്രത്തിൽ വാർത്തകൾ എഴുതിയും ചിത്രം വരച്ചുമാണ്. ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ സേവിയർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. തവനിഷ് സംഘടനയുടെ സ്റ്റാഫ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ മുവിഷ് മുരളി ആശംസകൾ അർപ്പിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് മിനി നന്ദി പറഞ്ഞു.