സി-ഡിറ്റില്‍ താല്‍ക്കാലിക നിയമനം; വാക്ക്-ഇന്‍- ഇന്റര്‍വ്യൂ 24ന്

Written by Taniniram1

Published on:

എറണാകുളം : സി-ഡിറ്റ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ബിടെക് / ബി ഇ (സി എസ്/ ഐ ടി)/ എം സി എ. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സി സി എന്‍ എ, ആര്‍ എച്ച് സി ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ഐ ടി / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഓര്‍ ഇലക്ട്രോണിക്‌സ് /ബി സി എ / ബി എസ് സി (സി എസ്) മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ, സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം. പ്രായപരിധി 35 വയസ്. ജനുവരി 24ന് രാവിലെ 11 മുതല്‍ തിരുവനന്തപുരത്തെ ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സ്റ്റഡി സെന്റര്‍, എറണാക്കുളം റീജിയണല്‍ സെന്റര്‍ (കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഡി ബ്ലോക്ക്), കണ്ണൂര്‍ റീജിയണല്‍ സെന്റര്‍ (സൗത്ത് ബസാര്‍, റബ്‌കോ പൗസ്, അഞ്ചാം ഫ്‌ളോര്‍) എന്നിവിടങ്ങളിലായി വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഫോണ്‍ 9895788311. വിവരങ്ങള്‍ക്ക്- www.careers.cdit.org

Leave a Comment