നാം ഇതുവരെ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത അനവധിശാസ്ത്രാനുഭവങ്ങൾ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലയുടെയും സമന്വയത്തോടെ നമുക്കായി ഒരുങ്ങുന്നു. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (GSFK) എന്ന പേരോടെ തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽ – കഴക്കൂട്ടം ദേശീയപാതയോരത്ത് തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്കിലാണ് ആരംഭിക്കുന്നത്. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഈ മഹാമേള 20 ലക്ഷം മനുഷ്യരെയാണു പ്രതീക്ഷിക്കുന്നത്.
സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതികൗൺസിലും അമ്യൂസിയം ആർട്സയൻസും ചേർന്ന് ഒരുക്കുന്ന മേളയിൽ ജർമ്മൻ, യുഎസ്, ഫ്രഞ്ച് കോൺസ്റ്റലേറ്റുകൾ, ബ്രിട്ടിഷ് കൗൺസിൽ, നാസ, അമേരിക്കയിലെ സ്മിത്സോണിയൻ സെൻ്റർ, സെറ്റി ഇൻസ്റ്റിറ്റ്യൂട്ട്, യുകെയിലെ മ്യൂസിയം ഓഫ് മൂൺ, സയൻസ് മ്യൂസിയം, കർണ്ണാടകത്തിലെ വിശ്വേശ്വരയ്യ മ്യൂസിയം, കേരള സാങ്കേതികസർവ്വകലാശാല, ഐസർ, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, കേരള സ്റ്റാർട്ടപ് മിഷൻ, തുടങ്ങിയ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ നിരവധി ശാസ്ത്ര-സാങ്കേതിക ഏജൻസികളും സംഘടനകളും വ്യക്തികളും പങ്കാളികളാകും.
‘തീമാറ്റിക്കലി ക്യുറേറ്റഡ്, ആർട്ടിസ്റ്റിക്കലി ഡിസൈൻഡ്’ എന്നു സംഘാടകർ വിശേഷിപ്പിക്കുന്ന ഈ മേള നാളിതുവരെ നാം പരിചയിച്ച എല്ലാ പ്രദർശനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാകും. സാധാരണക്കാർക്കായി ശാസ്ത്രതത്വങ്ങൾ ലളിതമായി അവതരിപ്പിച്ച് അവരിൽ ശാസ്ത്രബോധം ശക്തമാക്കുകയാണ് പ്രദർശനത്തിന്റെ ഉദ്ദേശ്യം. പ്രദർശനം എന്നു പറയുന്നുണ്ടെങ്കിലും ബഹിരാകാശത്തിനിന്നുള്ള ഭൂമിക്കാഴ്ച ഉൾപ്പെടെയുള്ള പ്രപഞ്ചാനുഭവങ്ങൾ പകരുന്ന കാഴ്ചയും , പ്രപഞ്ചത്തിന്റെ 720 ഡിഗ്രി 3ഡി ഇൻസ്റ്റലേഷൻ, ബ്രയിൻ മെഗാ വോക്ക് ഇൻ,