പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ ഗുരുവായൂരപ്പന്റെ ദാരുശില്പം, കൃഷ്‌ണനും രാധയും ചുമർചിത്രവും ഒരുങ്ങി.

Written by Taniniram1

Published on:

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിക്കും. ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പം നിർമിച്ചത് ശില്പി എളവള്ളി നന്ദനാണ്. 19 ഇഞ്ച് ഉയരമുള്ള ശില്പം തേക്കുമരത്തിൽ കൊത്തിയെടുത്തതാണ്. നരേന്ദ്രമോദി 2019-ൽ ഗുരുവായൂരിലെത്തിയപ്പോൾ പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്റെ ദാരുശില്പമാണ് സമ്മാനിച്ചത്. അതിന്റെയും ശില്പി എളവള്ളി നന്ദനായിരുന്നു.

ചുമർചിത്രം വരച്ചത് ദേവസ്വം ചുമർചിത്രപഠനകേന്ദ്രo പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ നളിൻ ബാബു എന്നിവർ നേതൃത്വം നൽകി. കൃഷ്ണനും രാധയും ഗോപികമാരും ചേർന്ന ചിത്രമാണ് തയ്യാറായിട്ടുള്ളത്. ദാരുശില്പവും ചിത്രവും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി യംഗങ്ങൾ അഡ്മ‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർചേർ ന്ന് സമ്മാനിക്കും.
2019-ൽ പ്രധാനമന്ത്രിയായി എത്തിയപ്പോഴും 2008-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി വന്നപ്പോഴും താമരപ്പൂക്കൾ കൊണ്ട് നരേന്ദ്രമോദി തുലാഭാരം വഴിപാട് നടത്തിയിരുന്നു. അതിനാൽ ദേവ സ്വം താമരപ്പൂക്കളും കരുതും.

Leave a Comment