രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തൃശ്ശൂരിൽ യൂത്ത് കോണ്‍ഗ്രസ്സ് മാർച്ച്‌.

Written by Taniniram1

Updated on:

തൃശ്ശൂർ : രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ തൃശ്ശൂര്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കി പ്രയോഗത്തിനിടെ പോലീസിന് നേരെ പ്രവര്‍ത്തകരുടെ കല്ലേറും ഉണ്ടായി.
ഉച്ചയോടെ തൃശ്ശൂര്‍ ഡി.സി.സി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കളക്ട്രേറ്റ് പടിക്കല്‍ മാര്‍ച്ച് എത്തിയ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം ആരംഭിച്ചു. ഇത് വിഫലമായതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണക്ക് ശേഷം പോലീസിന് നേരെ തിരിഞ്ഞ പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം തുടങ്ങി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. അഞ്ച് മിനിറ്റോളം ജലപീരങ്കി പ്രയോഗം നീണ്ടുനിന്നു. പോലീസ് ജലപീരങ്കി പ്രയോഗം അവസാനിപ്പിച്ചതോടെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോയത്.

See also  വേറിട്ട പ്രതിഷേധം; ഭാര്യയോടൊപ്പം വൈദ്യുതി ഓഫീസിനുള്ളിൽ കിടന്നുറങ്ങി….

Related News

Related News

Leave a Comment