Friday, April 4, 2025

സ്വർണ്ണ കിരീടം ചാർത്തിയതുകൊണ്ട് മണിപ്പൂരിലെ പാപക്കറ നീങ്ങുമോ?..ടി എൻ പ്രതാപൻ എംപി

Must read

- Advertisement -

തൃശൂർ: സ്വർണ്ണകിരീടം കൊടുത്തതുകൊണ്ട് മണിപ്പൂരിലെ പാപക്കറ മാറുമോ?? എന്ന് ടി എൻ പ്രതാപൻ എംപി തൃശ്ശൂരിൽ പറഞ്ഞു. ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം സമർപ്പിച്ചതിനെ കുറിച്ചാണ് ടി എൻ പ്രതാപൻ പറഞ്ഞത് .
മണിപ്പൂരിലെ ക്രൈസ്തവർക്ക് ക്രിസ്മസിന് പള്ളിയിൽ പോകാൻ പോലും കഴിഞ്ഞിട്ടില്ല. മാതാവിന്റെ രൂപങ്ങൾ മണിപ്പൂരിൽ ഒട്ടേറെ തകർക്കപ്പെട്ടതാണ്. മാതാവിന്റെ രൂപങ്ങൾ തല്ലിത്തകർക്കുന്നത് കണ്ട് നെഞ്ച് പിടഞ്ഞവരുടെ കൂട്ടത്തിലുള്ളതാണ് ഞാനടക്കമുള്ളവർ. തൃശൂരിലെ ആരാധനലായങ്ങളിൽ പ്ലാറ്റിനം കിരീടങ്ങളും സമർപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. നൂറു കോടി രൂപയാണ് തൃശൂരിൽ ഒഴുക്കുന്നത് -പ്രതാപൻ പറഞ്ഞു.
ഇന്നലെയാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം സമർപ്പിച്ചത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിക്കുമെന്ന് നേരത്തെ നേർച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമർപ്പണമെന്നുമാണ് സുരേഷ്ഗോപി അറിയിച്ചത്.

എന്നാൽ, കിരീടം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനിടെ താഴെ വീണ് പൊട്ടി. കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പരിഹാസം ഉയർന്നു. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. ബുധനാഴ്‌ച ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

See also  ഒല്ലൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ഫെബ്രുവരി 16 ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article