- Advertisement -
തൃശ്ശൂർ: ഭാരതീയ ശിവസേന (ബിഎസ്എസ്) തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമി ദിനത്തിൽ രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച ധീര ജവാൻമാരുടെ സ്മരണയ്ക്ക് മുന്നിൽ അമർ ജവാനിൽ സന്ധ്യയ്ക്ക് മൺചിരാത് വെച്ച് ദീപം തെളിയിച്ചു. സംസ്ഥാന പ്രസിഡന്റ് അനിൽ ദാമോദർ ദീപം തെളിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ സതീഷ് വാരിക്കാട്ട്, ജില്ല പ്രസിഡന്റ് ബിനീഷ് മോഹൻ, കോർഡിനേറ്റർ സുനിൽ താണിക്കുടം, ട്രഷറർ സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി ബിജു വാഴപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.