- Advertisement -
ചെമ്പൂത്ര: കൊടുങ്ങല്ലൂർക്കാവ് ഭവഗതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിക്ക് ഗജരാജൻ കുട്ടൻകുളങ്ങര അർജുനൻ ദേവിയുടെ തിടമ്പേറ്റി. രാവിലെ 9.30 ന് അമ്പലപ്പുഴ വിജയകുമാർ നയിക്കുന്ന സോപാന സംഗീതവും 11.30ന് മദ്ധ്യാഹ്ന പൂജയും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉത്സവത്തിൽ പങ്കാളികളായ 41ദേശങ്ങളിൽ നിന്നുള്ള പൂരം എഴുന്നെള്ളിപ്പുകൾക്ക് വരവേൽപ്പ് നൽകും. അഞ്ചര മുതൽ ക്ഷേത്രാങ്കണത്തിൽ കൂട്ടിയെഴുന്നെള്ളിപ്പ് ആരംഭിക്കും. വിവിധ ദേശങ്ങൾക്കായി 4 ഗജവീരന്മാർ അണിനിരക്കും. എടപ്പലം ദേശത്തിന്റെ കരിവീരൻ പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റും. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം വിസ്‌മയംതീർക്കും. 7ന് കൂട്ടിയെഴുന്നള്ളിപ്പ്സമാപിക്കും.