ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ‘സമേതം’ – സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തി

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളും തൃശൂർ ജില്ലാ പഞ്ചായത്തും കേരളം പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി ‘സമേതം’ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ സി ബ്ലെസി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതി അംഗവുമായ ലളിത ബാലൻ ഉദ്ഘാടനം നിർവഹിച്ചു. സമേതം ഇരിങ്ങാലക്കുട ഉപജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ ആൽഫ്രഡ് ജോ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
കോളെജ് ഐ ക്യു എ സി കോഡിനേറ്റർ ഡോ ടി വി ബിനു, കോളെജ് ഉന്നത് ഭാരത് അഭിയാൻ ജോയിന്റ് കോർഡിനേറ്റർ സി എ ബീന, ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര ക്ലബ് കൺവീനർ എൻ കെ കിഷോർ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര മേളകളിലും ശാസ്ത്ര ക്വിസ് മത്സരങ്ങളിലും മികവ് പുലർത്തിയ ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവരുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി കോളെജിലെ ശാസ്ത്ര ലാബുകൾ സന്ദർശിക്കുവാൻ അവസരമൊരുക്കി.സമാപന സമ്മേളനത്തിൽ ശാസ്ത്ര ലോകത്തെ അനന്തസാധ്യതകളെ കുറിച്ച് സംസാരിച്ച കോളെജ് ശാസ്ത്ര വിഭാഗം ഡീൻ ഡോ എ എൽ മനോജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

See also  ആളൂർ മാള റോഡിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Related News

Related News

Leave a Comment