ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓർഡർ

Written by Taniniram1

Published on:

തിരുവനന്തപുരം: ഒഡിഷയിലെ 6974 സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഹൈടെക്‌ ക്ലാസ്‌ റൂമുകൾ സ്ഥാപിക്കാൻ കെൽട്രോണിന്‌ 164 കോടിയുടെ ഓർഡർ ലഭിച്ചു. ഒഡിഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഒസിഎസി) നിന്ന്‌ കെൽട്രോണിന്റെ അഹമ്മദാബാദ് മാർക്കറ്റിങ്‌ ഓഫീസാണ് ഓർഡർ നേടിയെടുത്തത്. സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കൽ, കമീഷനിങ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജ്‌, ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടെ സേവനങ്ങൾ മൂന്നുവർഷം കെൽട്രോൺ നൽകും. മറ്റു സംസ്ഥാനങ്ങളിൽനിന്നും സമാന ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്ക്‌ അനുസരിച്ച് ചെലവുകുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സംയോജിപ്പിച്ചാണ്‌ സ്കൂളുകളിൽ കെൽട്രോൺ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നത്‌. പൊതു വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുക. ലാപ്ടോപ്‌, പ്രൊജക്ടർ, യുഎസ്ബി മൾട്ടിമീഡിയ സ്പീക്കറുകൾ, പ്രൊജക്ടർ സ്ക്രീൻ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബെയ്‌സിക് സ്മാർട്ട് ക്ലാസ് റൂം കിറ്റ്. അഡ്വാൻസ്ഡ് സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടർ സ്ക്രീനിനു പകരം ഇന്ററാക്ടീവ് പാനൽ ബോർഡാണ് ഉപയോഗിക്കുന്നത്. സ്വതന്ത്ര കംപ്യൂട്ടിങ്ങിൽ അധിഷ്ഠിതമായ കസ്റ്റമൈസ്ഡ് ലിനക്‌സ്‌ ബെയ്‌സ്ഡ് ഓപ്പറേറ്റിങ്‌ സിസ്റ്റമാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂം സിസ്റ്റത്തിന് അഞ്ചുവർഷം വാറന്റിയും നൽകുന്നു.

കേരളത്തിൽ വിവിധ സ്കൂളുകളിലായി 45,000 സ്മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജ്ജീകരിച്ചിട്ടുണ്ട്. കെൽട്രോൺ ഐടി ബിസിനസ് ഗ്രൂപ്പാണ് ഈ പദ്ധതികൾക്ക്‌ ചുക്കാൻ പിടിക്കുന്നത്.

See also  ഉരുള്‍ എടുത്ത ഭൂമിയില്‍ ഉള്ളുലഞ്ഞ് പ്രധാനമന്ത്രി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും…

Related News

Related News

Leave a Comment