- Advertisement -
തൃശൂർ: ജീവിത ശൈലീ രോഗ നിർമ്മാർജനത്തിന്റെ ഭാഗമായി കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സംഗമത്തിൽ വെച്ച് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിനെ ന്യൂ ലൈഫ് ഡയറക്ടർ ബാവ തങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് ജസീന ബീവി, ഡോ. ആകർഷ രാഘവൻ, എ.എം അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു