- Advertisement -
കയ്പമംഗലത്ത് ബോട്ടിടിച്ച് മത്സ്യബന്ധന വളളം തകർന്നു. കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റ് വള്ളക്കാർ ചേർന്ന് രക്ഷപ്പെടുത്തി. ചാമക്കാല കടപ്പുറത്ത് നിന്നും അഞ്ച് കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം.