Friday, April 4, 2025

കായംകുളം കാര്‍ത്തികപ്പള്ളി റോഡ് തകര്‍ന്നിട്ടും നടപടി എടുക്കാതെ പൊതുമരാമത്ത് വകുപ്പ്

Must read

- Advertisement -

കായംകുളം : കായംകുളം കാർത്തികപ്പള്ളി റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും നടപടി എടുക്കാതെ പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നിട്ടും പരിഹാരമില്ല. കായംകുളം നഗരത്തെയും തീരദേശ മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കായംകുളം കാർത്തികപ്പള്ളി റോഡ്. പുല്ലുകുളങ്ങര മുതല്‍ കായംകുളം ഒഎൻകെ ജംഗ്ഷൻ വരെയുള്ള റോഡാണ് തകർന്ന് കിടക്കുന്നത്. റോഡില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് തലകുത്തി നിന്ന് പ്രതിഷേധം ഉയർന്നെങ്കിലും ചില ഭാഗത്ത് മാത്രം ക്വാറി അവശിഷ്ടം ഇട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ഇതുവഴിയുള്ള യാത്ര ഇപ്പോള്‍ ഏറെ ദുസഹകരമായിരിക്കുകയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത് കുഴികളില്‍ വീണ് അപകടങ്ങളും പതിവാണ്. ഇതേ തുടർന്നാണ് റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറും പുല്ലുകുളങ്ങര സ്വദേശിയുമായ ഉണ്ണി നാഗമഠം കഴിഞ്ഞ ദിവസം തലകുത്തി നിന്ന് പ്രതിഷേധിച്ചത്. മുഴങ്ങോടികാവ് ജഗ്ഷനിലായിരുന്നു പ്രതിഷേധം. മുൻ ജില്ലാ പഞ്ചായത്ത് അംഗം അരിതാ ബാബുവാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ഉണ്ണിയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച്‌ വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ തൊഴിലാളികളും എത്തിയിരുന്നു.

See also  കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനിശ്ചിതമായി നീട്ടിവച്ചതില്‍ ദുരൂഹത
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article