തൃശൂർ : കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി 3 വർഷമായി നുണ പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുന്നംകുളത്ത് ചെറുവത്തൂർ ഗ്രൗണ്ടിൽ പ്രസംഗിക്കുകയായിരുന്നു മോദി. സിപിഐഎം സാധാരണക്കാരായ പാവപ്പെട്ടവരുടെ പണം തട്ടി പാവങ്ങളെ വഞ്ചിച്ചെന്നും പെൺകുട്ടികളുടെ വിവാഹം വരെ മുടങ്ങുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയെന്നും മോദി ഓർമിപ്പിച്ചു. കരുവന്നൂരിലെ കുറ്റക്കാർക്കെതിരെ നടപടി എടുക്കും എന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് കുന്നംകുളത്തെ ചെറുവത്തൂര്‍ ഗ്രൗണ്ടിലെത്തിയത്. ചെറുവത്തൂര്‍ ഗ്രൗണ്ടിലെ സമ്മേളന വേദിയില്‍ മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. ശക്തന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വരാനായതില്‍ സന്തോഷമുണ്ടെന്ന് മോദി. കേരളത്തില്‍ പുതിയ തുടക്കം, പുതിയ വികസന വര്‍ഷം, പുതിയ രാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും, മോദിയുടെ ഗ്യാരണ്ടിയുടെ ഗുണം സര്‍വ്വര്‍ക്കും ലഭിക്കുമെന്നും പ്രധാനമന്ത്രി.
ഭാരതത്തിന്റെ മുഖമുദ്ര വികസന പദ്ധതികള്‍ ആയിരിക്കും. എക്സ്പ്രസ്സ് വേകൾ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍, വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണേന്ത്യയിലും കൊണ്ടു വരും. ഈ തെരെഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്. അന്ന യോജന പദ്ധതി യിലൂടെ ഒരു കോടി വരുന്ന പാവപ്പെട്ടവർക്ക് സൗജന്യ റേഷന്‍ കൊടുത്തു. വരുന്ന 5 വര്‍ഷങ്ങളിലും സൗജന്യ റേഷന്‍ തുടരും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും മോദി ഗ്യാരണ്ടി എത്തി എന്നും അദ്ദേഹം പറഞ്ഞു. പണം തിരികെ നൽകുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും മോദി. മത്സ്യപ്രവർത്തകരായവരുടെ ജീവിതം മാറ്റിമറിക്കുന്നതിനുള്ള ജോലിഅന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.