- Advertisement -
കരുവന്നൂർ(KARUVANNUR) : കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവർ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂരിലെ ലോക്കൽ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വർഗീസ് പറഞ്ഞു. അറിയുന്ന വിവരങ്ങൾ മാത്രമെ പറയാൻ കഴിയുകയുള്ളു. സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും എല്ലാ അക്കൗണ്ടും ക്ലിയർ ആണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വർഗീസ് പറഞ്ഞു.