- Advertisement -
കൊച്ചി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പണം നേതാക്കളുടെ അക്കൗണ്ടിലേക്കും പാർട്ടി ഫണ്ടിലേക്കും മാറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.
കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യഹർജിയെ എതിർത്താണ് ഇ.ഡി. ഇത് വ്യക്തമാക്കിയത്. തട്ടിപ്പിൽ അരവിന്ദാക്ഷന് പങ്കുണ്ടെന്നും ഇ.ഡി. ആരോപിച്ചു. തട്ടിപ്പിൽ ഇടനിലക്കാരനെപ്പോലെ അരവിന്ദാക്ഷൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇ.ഡി. വാദമുന്നയിച്ചു. തുടർന്ന് ജാമ്യഹർജി 21-ലേക്ക് മാറ്റി. അതേസമയം കരുവന്നൂർ കേസിൽ ഇ.ഡി. പിടിച്ചെടുത്ത രേഖകൾക്കു വേണ്ടി ക്രൈംബ്രാഞ്ച് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ശനിയാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.