Thursday, April 3, 2025

പ്രൊഫ. ബിജോയ് നന്ദന് താൽകാലിക ചുമതല

Must read

- Advertisement -

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറിന്റെ താൽകാലിക ചുമതല പ്രൊഫ. ബിജോയ് നന്ദന്. കൊച്ചിൻ സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണറുടെ ഓഫീസ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ തന്നെ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. മുൻ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വൈസ് ചാൻസലറെ പുന‍ർനിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും ചൂണ്ടികാട്ടിയായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. നാലു വിഷയങ്ങളാണ് കേസിൽ പരിഗണിച്ചതെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ജെ ബി പർദിവാല പറഞ്ഞു.

See also  ആർ.ബിന്ദുവിൻ്റെ മന്ത്രി കസേര തെറിക്കുമോ?? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article