പ്രിയ വർഗ്ഗീസിൻ്റെ നിയമനം ചട്ടവിരുദ്ധമല്ല: സുപ്രീംകോടതിയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സത്യവാങ്മൂലം

Written by Taniniram1

Published on:

ന്യൂഡൽഹി: പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പ്രിയ വർഗ്ഗീസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുജിസി സമർപ്പിച്ച ഹരജിയിലാണ് സർവ്വകലാശാലയുടെ സത്യവാങ്മൂലം.

പ്രിയ വർഗ്ഗീസിന്റെ നിയമനം സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് യുജിസിയാണ്. പ്രിയ വർഗ്ഗീസിന്റെ നിയമനം അംഗീകരിക്കുന്നതായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.

അയോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018 മാനദണ്ഡമനുസരിച്ച് പ്രിയ വർഗീസിന് സാധിക്കില്ലെന്നാണ് യുജിസിയുടെ നിലപാട്. കേരള ഹൈക്കോടതിയെ യുജിസി ഈ നിലപാട് അറിയിച്ചിരുന്നതുമാണ്. എന്നാൽ ഹൈക്കോടതി ഈ വാദം തള്ളുകയും പ്രിയയുടെ നിയമനം ശരിവെക്കുകയും ചെയ്തു.

യുജിസിയെ സംബന്ധിച്ച് വളരെ പ്രതിസന്ധികളുണ്ടാക്കുന്ന വിധിയാണിത്. 2018ൽ റെഗിലേഷനിൽ പറയുന്ന യോഗ്യതകളില്ലാത്തതിനാൽ മുമ്പ് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രിയ വർഗീസ് കേസ് മുൻനിർത്തി കോടതിയിൽ പോകാനിടയുണ്ട്. കേസിൽ തന്റെ വാദവും കേൾക്കണമെന്ന് പ്രിയ വർഗീസ് തടസ്സഹരജി നൽകിയിട്ടുമുണ്ട്.

എട്ടു വർഷത്തെ അധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെത്താൻ യുജിസി ആവശ്യപ്പെടുന്നത്. എന്നാൽ പ്രിയ വർഗീസ് ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നുവർഷം പിഎച്ച്ഡി ചെയ്തിരുന്നു. പിന്നീട് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് ഡീൻ ആയി രണ്ടുവർഷം ജോലി ചെയ്യുകയുമുണ്ടായി. ഈ കാലയളവ് 2018ലെ ചട്ടങ്ങൾ പ്രകാരം അധ്യാപന കാലയളവായി കണക്കാക്കുന്നില്ല. എന്നാൽ ഗോപിനാഥ് രവീന്ദ്രൻ വിസിയായിരിക്കെ നടന്ന പ്രിയയുടെ നിയമനത്തിൽ ഈ കാലയളവിനെ അധ്യാപന കാലയളവായാണ് കണക്കാക്കിയത്.

ഈ നിയമനം ചട്ടവിരുദ്ധമാണെന്നു കാണിച്ച് പ്രശസ്ത ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ജോസഫ് സ്കറിയ കോടതിയെ സമീപിച്ചു. തികഞ്ഞ അധ്യാപന പരിചയമുള്ള താൻ അപേക്ഷകനായി ഉണ്ടെന്നിരിക്കെ, അധ്യാപന പരിചയം കുറഞ്ഞ പ്രിയ വർഗീസിന് നിയമനം നൽകിയത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. യുജിസിയും പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് വാദിച്ചു. എന്നാൽ ഈ വാദങ്ങളെ ഹൈക്കോടതി കണക്കിലെടുത്തില്ല. പ്രിയയ്ക്ക് നിയമനം നൽകി.

See also  ലഹരിക്കേസിൽ പ്രയാഗ മാർട്ടിന് പോലീസിന്റെ ക്ലീൻ ചിറ്റ്; ചോദ്യം ചെയ്യലിൽ കൃത്യമായി മറുപടി നൽകി.മൊഴി പുറത്ത്‌

Related News

Related News

Leave a Comment