കണ്ണൂരിൽ എ ഐ കാമറക്കു മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം

Written by Taniniram1

Published on:

കണ്ണൂർ: എ ഐ കാമറക്കു മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം. നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ച് യാത്ര ചെയ്ത മൂന്നുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് പേരെ കയറ്റി മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഒരു കൈ കൊണ്ട് മറച്ചു പിടിച്ച് ബൈക്ക് ഓടിച്ചതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കൂടാതെ എടപ്പാളിലുള്ള ഐഡിടി ആറിൽ പരിശീലനത്തിനും അയച്ചു.

കഴിഞ്ഞ മാസം ഹെൽമറ്റ് ഇല്ലാത്തതിനും മൂന്നുപേരെ കയറ്റിയതിനുമായി 155 തവണ കാമറയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവിന് 85,500 രൂപ പിഴ ചുമത്തിയിരുന്നു. ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡും ചെയ്തു. കണ്ണൂർ മാട്ടൂലിലായിരുന്നു സംഭവം.

നിയമലംഘനം നടത്തിയതിനു പുറമെ എ ഐ കാമറ നോക്കി കൊഞ്ഞനം കുത്തിയതായും പരിഹസിച്ചതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പല തവണ മൊബൈൽ ഫോണിൽ സന്ദേശം അയച്ചിട്ടും പ്രതികരണമുണ്ടായില്ല. കത്തയച്ചിട്ടും പിഴ അടച്ചില്ല. ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ നിയമ ലംഘനം തുടരുകയായിരുന്നു. ഒടുവിൽ എം.വി.ഡി ഇയാളെ തേടി ചെറുകുന്നിലെ വീട്ടിൽ ചെന്നാണ് നോട്ടീസ് നൽകിയത്.

Related News

Related News

Leave a Comment