പ്രമേഹ രോഗവും അണുബാധയും കാരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ വലതുകാൽപാദം മുറിച്ചു മാറ്റി. കാനത്തിെൻറ ഇടതു കാലിന് മുൻപ് ഒരു അപകടം വരുത്തിയ പ്രയാസങ്ങളുണ്ട്. അടുത്തിടെയാണ് ഇത്തരം പ്രശ്നങ്ങെളാന്നുമില്ലാത്ത വലതു കാലിെൻറ അടിഭാഗത്തു മുറിവുണ്ടാകുന്നത്. പ്രമേഹം കാരണം അത് ഉണങ്ങിയില്ല.
രണ്ടു മാസമായിട്ടും ഉണങ്ങാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. പഴുപ്പ് വ്യാപിക്കുകയായിരുന്നു. തുടർന്നാണ്, രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ, ശസ്ത്രക്രിയ വേളയിൽ മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും മാറ്റം കാണാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പാദം തന്നെ മുറിച്ചു മാറ്റിയത്.
പുതിയ സാഹചര്യത്തിൽ മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകിയിരിക്കുകയാണ് കാനം. 30ന് ചേരുന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗമാണിത് പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും കൂടുതൽ സജീവമാകാനാണ് സാധ്യത.