കലോത്സവം : ചില നൊമ്പര കാഴ്ച്ചയും

Written by Taniniram1

Published on:

വർണ്ണപ്പകിട്ടേകിയ കലോത്സവ വേദി അന്യമാകുന്ന ചിലരുണ്ട്. പണക്കൊഴുപ്പിന്റെയും ആർഭാടങ്ങളുടെയും മേളയായിത്തീരുമ്പോൾ പണത്തിന്റെ കുറവുമൂലം സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് കലോത്സവം ഒരു മരീചികയായി മാറുന്നുണ്ട്.

നൃത്തയിനങ്ങൾക്ക് വരുന്ന ചെലവ് ഓർക്കുമ്പോൾ തന്നെ പലരും വേദിയിൽ എത്താൻ ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരിൽ കല തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യം വരുന്നു. ഒരു നൃത്തം പഠിപ്പിക്കാൻ ഗുരുവിന് 25000 കൊടുക്കണമെന്ന് ചേർപ്പ് സ്വദേശിയായ ബിജോയ് പറഞ്ഞു. ബിജോയുടെ മകൾ കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ മത്സരിക്കുന്നുണ്ട്. ഭരതനാട്യത്തിന് അപ്പീൽ ലഭിച്ചില്ല. നൃത്തത്തിനുള്ള ചമയത്തിനും വസ്ത്രം വാടകയ്ക്ക് എടുക്കുന്നതും ഉൾപ്പെടെ വമ്പിച്ച തുകയാണ് ചെലവ് വരുന്നത്. മകളുടെ ആഗ്രഹം കൊണ്ട് കടം വാങ്ങിയിട്ടും മറ്റും മത്സരത്തിന് വന്നതാണ് ഇവർ.

See also  62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയിൽ

Related News

Related News

Leave a Comment