കലോത്സവ വേദിയിലെ വേറിട്ട കാഴ്ചയാവുന്നു ഗോപി

Written by Taniniram1

Published on:

തൃശൂർ പോട്ടൂർ സ്വദേശിയായ ഗോപി എല്ലാ കലോത്സവ വേദിയിലും പോയി പ്രേക്ഷകരുടെ മുഖങ്ങളിൽ വിരിയുന്ന ഭാവപ്പകർച്ചകൾ അവർ കാണാതെ ലൈവായി വരയ്ക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റെത്. പിന്നീട് ഈ ചിത്രങ്ങൾ മറ്റു ചിത്രങ്ങൾ വരയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുമെന്നും ഗോപിമാഷ് പറയുന്നു. മൂന്നു മിനിറ്റിനുള്ളിൽ ഒരാളുടെ ചിത്രം വരച്ചു തീർക്കും.


1987 മുതൽ ഗവൺമെന്റ് സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു ഗോപി. പെൻഷൻ ആയതിനുശേഷം പോട്ടൂരിൽ തന്നെ ചിത്രകല ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്. രണ്ട് ആൺമക്കളിൽ മൂത്ത മകനും ചിത്രകാരനാണ്. യുകെയിൽ ജോലി ചെയ്യുന്നു.
കലോത്സവവേദികളിൽ നിന്നും ഒപ്പിയെടുത്ത് വരച്ച് തീർത്ത ആയിരത്തോളം ചിത്രങ്ങൾ ഇപ്പോഴും കയ്യിൽ സൂക്ഷിക്കുന്നുണ്ട് മാഷ്… കേരള നടനം വേദിയിൽ നിന്നും.. കൗതുകം ഉണർത്തുന്ന പുതിയ മുഖത്തെ ഭാവം കാരിക്കേച്ചർ ചെയ്യാൻ അടുത്ത മോഹിനിയാട്ടം വേദിയിലേക്ക്….

കലോത്സവ വേദിയിലെ വേറിട്ട ഒരു കാഴ്ചയായി മാറുകയാണ് ഗോപി മാഷ്. നൃത്ത വേദിയിലെ ഒരു മൂലയിൽ ഇരുന്ന് പ്രേക്ഷകരുടെ ഭാവങ്ങൾ കടലാസിലേക്ക് പകർത്തുകയാണ് ഈ ചിത്രകലാധ്യാപകൻ.

See also  പെൻഡ്രൈവ് ചതിച്ചു; കൃഷ്‌ണേന്ദു തളർന്നില്ല

Related News

Related News

Leave a Comment