- Advertisement -
അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. ഇന്നലെ രാത്രിയാണ് സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പൊലീസ് തടയുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പോലീസ് വാഹനം തടഞ്ഞത്. നടനെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.