ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ (lok sabha election 2024) കണ്ണൂരില്‍ നിന്നും പൊടിപാറും മത്സരം കാണാം. യുഡിഎഫിന്റെ (UDF) സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍ (K Sudhakaran) രംഗത്ത് വന്നതോടെയാണ് കണ്ണൂരില്‍ മത്സരം കടുത്തത്. സിപിഎം (CPM) ശക്തനായ മത്സരാര്‍ത്ഥിയെയാണ് കണ്ണൂരില്‍ തീരുമാനിച്ചത്. എംവി ജയരാജനാണ് (M V Jayarajan) സിപിഎം സ്ഥാനാര്‍ത്ഥി.
അതുകൊണ്ട് തന്നെയാണ് യുഡിഎഫ് കെ സുധാകരനെ മത്സര രംഗത്തിറക്കിയത്. ആദ്യം മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിനെ നേരിടാന്‍ സുധാകരന്‍ തന്നെ വേണമെന്ന നിലപാട് നേതൃത്വം എടുക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷ പദവിയും എംപിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് സുധാകരന്‍ ആദ്യം മത്സര രംഗത്ത് നിന്ന് പിന്മാറിയത്. എന്നാല്‍ സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂരില്‍ വിജയ സാധ്യത കുറവാണെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സുധാകരന്‍ തന്നെ മത്സരരംഗത്തിറങ്ങണമെന്ന നിലപാടില്‍ എത്തിയത്.