കെ റെയിലും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും മുന്നോട്ടുതന്നെ: ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

Written by Taniniram1

Published on:

തിരുവനന്തപുരം: കെ റെയിൽ(K Rail) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു തന്നെയെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ(K N Balagopal). നിയമസഭയിൽ ഈ വർഷത്തെ സാമ്പത്തിക ബജറ്റ്(Budget) അവതരണത്തിനാണ് ധനമന്ത്രിയുടെപ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. അതിവേഗ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകൾ വന്നതോടെ, അതിവേഗ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് ജനങ്ങൾക്കും മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു. കേരളത്തിന്റെ റെയിൽവേ വികസനം ഇത്തവണത്തെ കേന്ദ്ര ബജറ്റിലും അവഗണിക്കപ്പെട്ടു. കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

See also  വേലി തന്നെ വിളവ് തിന്നാൽ….

Related News

Related News

Leave a Comment