കേരളാ ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍

Written by Taniniram Desk

Published on:

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരിക്കലും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നിലപാട്.

ഇന്ത്യ മുന്നണി ഘടകകക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎം എടുക്കും പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല-മുരളീധരന്‍ പറഞ്ഞു

ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കര്‍ത്താവാണ് .മതാചാരം പ്രകാരം ഭരണകര്‍ത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്, തന്ത്രിമാരാണ്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടേയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കാവൂ എന്നും മുരളീധരന്‍ വ്യക്തമാക്കി.

പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പി. മാരെ സസ്‌പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Related News

Related News

Leave a Comment