- Advertisement -
നിയമദിനത്തോടനുബന്ധിച്ചു ലോ ട്രസ്റ്റ് ഏർപ്പെടുത്തുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ഉമ്മൻ ചാണ്ടിയ്ക്ക് മരണാന്തര ബഹുമതിയായി നൽകും. നവംബർ 25 നു മസ്‌ക്കറ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മറിയം ഉമ്മന് അവാർഡ് നൽകും. പ്രശസ്തി പത്രവും, ശില്പവും, 50000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പത്രസമ്മേളനത്തിൽ ദി ലോ ട്രസ്റ്റ് ചെയർമാൻ അഡ്വ.സന്തോഷ് കുമാർ, ദി ലോ ട്രസ്റ്റ് സെക്രട്ടറി അഡ്വ.പ്രേം കുമാർ, ജോയിന്റ് സെക്രട്ടറി അഡ്വ.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.