Wednesday, April 9, 2025

ഭൂമി തട്ടിപ്പിന് വിരാമം,ജോമോന്റെ പോരാട്ടത്തിനു ഫലം

Must read

- Advertisement -

ജോമോൻ പുത്തന്പുരയ്ക്കലിന്റെ നിയമപോരാട്ടത്തിന് ഒടുവിൽ ഫലം കിട്ടി.നീണ്ട 26 വർഷത്തെ ഒറ്റയാൾ പോരാട്ടമായിരുന്നു ജോമോന്റേത്.അങ്ങനെ 6 സെന്റ് സ്‌ഥലം തിരിച്ചു നൽകാൻ ഹൈകോടതി ഉത്തരവിട്ടു.
ജോമോന്റെ മുത്തച്ഛന്റെ പേരിലുള്ള കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ ഇഷ്ടദാനമായി ലഭിച്ചതാണ് 6 സെന്റ് സ്ഥലം. അത് മറ്റൊരാൾക്ക്‌ ഒരു സെന്റിന് 30000 രൂപ വെച്ച് 6 സെന്റിന് 180000 രൂപയ്ക്ക് വിൽക്കുവാനും അഡ്വാൻസായി 25000 രൂപ വാങ്ങിച്ചുകൊണ്ട് ജോമോൻ പുത്തൻപുരയ്ക്കലും വസ്തു വാങ്ങിക്കുന്ന പ്രാലേയിൽ ലൂക്കോസുമായി മുദ്രപത്രത്തിൽ എഗ്രിമെന്റ് വച്ചിരുന്നു. എഗ്രിമെന്റിൽ പറഞ്ഞ 3 മാസത്തിനുള്ളിൽ വസ്തു വാങ്ങിക്കുന്ന ആളുടെ ചിലവിൽ അഡ്വാൻസ് വാങ്ങിച്ച തുക ഒഴിച് ബാക്കി മുഴുവൻ തുകയും ആധാരം നടത്തുന്ന സമയത്ത് നൽകണം എന്നാണ് എഗ്രിമെന്റിൽ ഉള്ളത്. എഗ്രിമെന്റിൽ പറഞ്ഞ സമയത്തിനുള്ളിൽ വസ്തു വാങ്ങിക്കുന്ന ആളുടെ വീഴ്ച കൊണ്ട് ആധാരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ 25000 രൂപ അഡ്വാൻസ് വാങ്ങിച്ചത് തിരിച്ചു നൽകില്ലെന്നാണ് എഗ്രിമെന്റിലെ വ്യവസ്ഥ.

ഈ 25000 രൂപയുടെ അഡ്വാൻസും വാങ്ങി ജോമോൻ അഭയ കേസിന്റെ സിബിഐ അന്വേഷണം ഊർജിതപെടുത്താൻ വേണ്ടി പ്രധാനമന്ത്രിയെയും സിബിഐ ഡയറക്ടറെയും നേരിൽ കണ്ടു നിവേദനം നൽകാൻ ഡൽഹിക്ക് പോയ സമയo നോക്കിയാണ് വസ്തു വാങ്ങിക്കുന്ന ആൾ വസ്തു വിൽക്കുന്ന ആളുടെ അസാന്നിദ്യത്തിൽ വസ്തു അളന്നിട്ട് 6 സെന്റിൽ കാൽ സെന്റ് കുറവുണ്ടെന്ന് പറഞ്ഞു വസ്തു വാങ്ങിക്കുന്നതിൽ നിന്നും വാങ്ങുന്ന ആൾ പിന്മാറാൻ ശ്രമിച്ചത്. ഈ 6 സെന്റ് സ്‌ഥലം ഇഷ്ടദാനമായി അളന്നു തിരിച്ചു കിട്ടിയത് അന്ന് 1995 ൽ ആണ്. ഡൽഹിയിൽ നിന്ന് താൻ വന്നിട്ട് ഒരുമിച്ച് വസ്തു അളന്നു തിട്ടപെടുത്താമെന്നും ജോമോൻ വസ്തു വാങ്ങിക്കുന്ന ആളോട് അന്ന് പറഞ്ഞിരുന്നു. അതും പ്രകാരം ആധാരം നടത്താൻ വേണ്ടി ഡൽഹിയിൽ നിന്ന് വന്നപ്പോൾ വസ്തു വാങ്ങിക്കുന്ന ആൾ പുതിയൊരു തടസവാദവുമായി വന്നിരുന്നു.ജോമോൻ SBT നീണ്ടൂർ ബ്രാഞ്ചിൽ നിന്നും 10000 രൂപയുടെ ലോൺ എടുത്തത് അടച്ചാലേ വസ്തു വാങ്ങിക്കുകയുള്ളൂ എന്ന് ഡിമാൻഡ് വെച്ചു. ആ ലോണിന് വസ്തുവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ലോൺ ആണെന്ന് പറഞ്ഞിട്ടും വാങ്ങിക്കുന്ന ആൾ സമ്മതിക്കാതെ ലോൺ അടച്ചാലേ ആധാരം നടത്തുള്ളൂ എന്ന് വാശി പിടിച്ചു. ഒടുവിൽ 25000 രൂപ അഡ്വാൻസ് വാങ്ങിച്ചത് തിരിച്ചു കൊടുക്കുവാൻ ഇല്ലാത്തത് കൊണ്ട് ആധാരം നടത്തണമെന്ന ആഗ്രഹം ഉള്ളതിനാൽ 10000 രൂപയുടെ ലോൺ ജോമോൻ കടം വാങ്ങി അടച്ചു. അതും അടിച്ചതിനു ശേഷം അഗ്രിമെന്റിന്റെ കാലാവധി കഴിഞ്ഞിട്ടും ആധാരം നടത്താൻ വാങ്ങിക്കുന്ന ആൾ തയാറായില്ല. 25000 രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് വസ്തു വാങ്ങിക്കുന്ന ആൾ ലൂക്കോസ് പ്രാലേയിൽ ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ സിവിൽ സൂട്ട് ഫയൽ ചെയ്തു. എഗ്രിമെന്റിന്റെ കാലാവധി കഴിഞ്ഞെങ്കിലിം വസ്തു പറഞ്ഞ വിലയ്ക് തന്നെ ആധാരം നടത്താൻ തയ്യാറാണെന്ന് ജോമോൻ മുൻസിഫ് കോടതിയിൽ മറുപടി നൽകിയിരുന്നു.പക്ഷെ വസ്തു വാങ്ങിക്കുന്ന ആൾ തയ്യാറാല്ലെന്നു കോടതിയിൽ പറഞ്ഞിരുന്നു.തെളിവെടുപ്പ് പൂർത്തിയായതിനു ശേഷം ഏറ്റുമാനൂർ മുൻസിഫ് കോടതി (കേസ് നമ്പർ OS No. 380 of 1997) 25000 രൂപ അഡ്വാൻസും 15000 രൂപ പലിശ സഹിതം 40000 രൂപ ജോമോൻ ലൂക്കോസിന് നൽകണമെന്ന് ഏറ്റുമാനൂർ മുൻസിഫ് കോടതി വിധിച്ചിരുന്നു. ഈ വിധിക്ക് എതിരെ കോട്ടയം സബ്കോടതിയിൽ ജോമോൻ അപ്പീൽ കൊടുത്തെങ്കിലും മുൻസിഫ് കോടതി വിധി ശരി വെയ്ക്കുകയാണ് ചെയ്‌തത്. ഒടുവിൽ മുൻസിഫ് കോടതി വിധിക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ മുൻസിഫ് കോടതി 40000 രൂപ ജോമോൻ നൽകെണമെന്നുള്ള വിധി ഹൈകോടതി റദ്ദു ചെയ്തു. നിയമാനുസൃതം നടത്തിയ കരാർ വ്യവസ്ഥ പ്രകാരം ആധാരം നടത്താൻ വസ്തു വാങ്ങിക്കുന്ന ആൾ തയ്യാറായില്ലെങ്കിൽ അഡ്വാൻസ് തുക തിരിച്ചു നൽകില്ലെന്ന് കരാർ നിയമപ്രകാരം നില നില്കുന്നതാണെന്നും ഹൈകോടതി വിധിച്ചു. ജോമോൻ 40000 രൂപ തിരിച്ചു കൊടുക്കണമെന്നുള്ള മുൻസിഫ് കോടതി വിധിയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു. നീതിപൂർവമായി വിധി പറയുന്നതിൽ ഏറ്റുമാനൂർ മുൻസിഫ് കോടതി പരാജയപെട്ടെന്നും ഹൈകോടതി കുറ്റപ്പെടുത്തി.

See also  തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം…

6 സെന്റ് വസ്തു 26 വർഷം മുൻപ് അറ്റാച്ച് ചെയ്‌ത മുൻസിഫ് കോടതിയുടെ ഉത്തരവ് ജോമോൻ നൽകിയ ഹർജിയിൽ അറ്റാച്ച്മെൻറ് പിൻവലിച്ചുകൊണ്ട് ഏറ്റുമാനൂർ മുൻസിഫ് ശ്രുതി എം ഉത്തരവിട്ടു. ഉത്തരവിന്റെ കോപ്പി 2 മണിക്കൂറിനുള്ളിൽ തന്നെ ഏറ്റുമാനൂർ സബ് രജിസ്ട്രാർക്കു കൈമാറുകയും ചെയ്തു. 26 വർഷത്തെ നിയമപോരാട്ടത്തിൽ തന്റെ 6 സെന്റ് സ്‌ഥലം ജോമോൻ പുത്തൻപുരയ്ക്കലിന് തന്നെ തിരിച്ചു ലഭിച്ചു.

40 വർഷങ്ങൾക് മുൻപ് നീണ്ടൂരിൽ സിപിഎമ്മിലെ കർഷക തൊഴിലാളികളായ ആലി, ബാബ, ഗോപി എന്നിവരെ കൊലപെടുത്തിയ കേസിൽ പ്രതി ആയിരുന്ന പ്രാലേയിൽ മത്തായിയുടെ മകൻ ലൂക്കോസ് ആണ് ഈ കേസിലെ എതിർകക്ഷി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article