ജെസ്ന കേസ് : പിതാവിന്റെ ഹർജിയിൽ മറുപടി നൽകാൻ സമയം വേണമെന്ന് സിബിഐ

Written by Taniniram1

Published on:

തിരുവനന്തപുരം : ജെസ്ന(JESNA) തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സിബിഐ.(CBI) കേസിൽ സിബിഐ (CBI)സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് സിജെഎം (CJM)കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സിബിഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച ജെസ്ന തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട്തള്ളണമെന്നാവശ്യപ്പെട്ട് സിജെഎം കോടതിയിൽ ഈ മാസം ഹർജി സമർപ്പിക്കുകയായിരുന്നു. സിബിഐ (CBI)റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു
ഹർജിയിലെ ആവശ്യം. കേസിൽ ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും മൊഴികൾ സിബിഐ(CBI) രേഖപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. കേസ് അന്വേഷണത്തിൽ സിബിഐ(CBI)യുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും
ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജെസ്നയെ കാണാതായെന്ന്പറയപ്പെടുന്നത് പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയിൽ എന്നാണ്
ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. സിബിഐ താൽക്കാലികമായി കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സിബിഐയുടെ ഈ റിപ്പോർട്ടിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്നയുടെ നാട്ടുകാരനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. ജെസ്ന തിരോധാനക്കേസിൽ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം 2021 ഫെബ്രുവരി 19നാണ് കേസ് സിബിഐയിലേക്ക് എത്തിയത്. ജെസ്നയെ കാണാനില്ലെന്ന് വ്യക്തമാക്കി 2018 മാർച്ച് 22നാണ് പിതാവ് ലോക്കൽ പോലീസിൽ പരാതി നൽകിയത്.

Related News

Related News

Leave a Comment