ജെൻസന് അന്ത്യചുംബനം നല്‍കി യാത്രയാക്കി ശ്രുതി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

Written by Taniniram

Published on:

അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ  പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്. നൂറുകണക്കിന് ആളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേക്കെത്തുന്നത്, 

മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കി യാത്രയാക്കി. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയി. വീട്ടില്‍ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു. കണ്ടു നിന്നവര്‍ക്കെല്ലാം അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.

See also  ഒറ്റ മൊബൈൽ ആപ്പിൽ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ; കെ സ്മാർട്ട്

Leave a Comment