Thursday, April 3, 2025

കുട്ടികർഷകർക്ക് ആശ്വാസവുമായി ജയറാം

Must read

- Advertisement -

ഇടുക്കി: തൊടുപുഴയിൽ വിഷബാധയേറ്റ് കുട്ടികർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവു മായി നടൻ ജയറാം. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി മാറ്റിവച്ച പണം അദ്ദേഹം കുട്ടികളെ നേരിൽക്കണ്ട് നൽകി. അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് നടൻ നൽകിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൃഷി തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സർക്കാരിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങൾക്കുണ്ടായ ഇതേ അനുഭവം ആറ് വർഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കൾ ചത്തതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.’- ജയറാം പറഞ്ഞു

തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്. ഇതിൽ അഞ്ച് പശുക്കൾക്ക് കറവയുണ്ടായിരുന്നു.
പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. പത്ത് ലക്ഷം രൂപയുടെ നാഷ്‌ടമാണ് കണക്കാക്കുന്നത്. ഞായറാഴ്ച വൈകിട്ട് പശുക്കൾക്ക് കപ്പത്തൊലി കൊടുത്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.അതേസമയം, മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുടുംബത്തെ നേരിൽ കണ്ടു.
ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മാത്യുവും കുടുംബവും നിരാശരാകേണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് പശുക്കളെ നൽകും. കൂടാതെ ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകും. കൂടുതൽ സഹായം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിൽമ ഇന്ന് 45,000 രൂപ നൽകും.

See also  കൊല്ലത്തുകാർക്കും ഇനി പൈപ്പ്‌ലൈൻ വാതകം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article