കോഴിക്കോട് ബിലാത്തിക്കുളം ഹൗസിംഗ് കോളനിക്ക് സമീപം ഇറങ്ങിയ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി ആയെങ്കിലും പറ്റാതെ കോര്‍പ്പറേഷനും നാട്ടുകാരും. കാരണം വെറൊന്നും കൊണ്ടല്ല. വെടിവെക്കാനായി തോക്ക് ലഭിക്കാത്തതാണ് കാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍ തോക്കുകള്‍ സറണ്ടര്‍ ചെയ്തതിനാലാണ് ആളെ കിട്ടാത്തതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
എന്തായാലും പ്രദേശവാസികള്‍ കാട്ടുപന്നി ശല്യം കൊണ്ട് ഭീതിയിലാണ്. ജനങ്ങള്‍ക്ക് നേരെ ഇതുവരെ അതിക്രമം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഏതാനും വീടുകളിലെ ചെടിച്ചട്ടിയും ചെടികളും നശിപ്പിച്ചിട്ടുണ്ട്. ബിലാത്തിക്കുളം കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലമാണ്. അതുകൊണ്ട് തന്നെ കാട്ടുപന്നി എങ്ങിനെ ഇവിടെ എത്തിപ്പെട്ടു എന്നതും നാട്ടുകാരുടെ സംശയമാണ്.