ഐസക്കിന്റെ പത്രിക; തർക്കം മുറുകുന്നു

Written by Taniniram1

Published on:

പത്തനംതിട്ട: പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് നാമനിർദേശപത്രികയിൽ നൽകിയ വിവരത്തെച്ചൊല്ലി തർക്കം. തോമസ് ഐസക്കിന്റെ നാമ നിർദേശ പത്രികയിൽ ഭാര്യ എന്ന കോളത്തിൽ ബാധകമല്ലെന്ന് എഴുതിയിരിക്കുന്നത് സംബന്ധിച്ചു വ്യക്ത‌ത വരുത്തണമെന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ യുഡിഎഫ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവച്ചത്. നാമനിർദേശ പത്രിക സ്വീകരിച്ച വരണാധികാരിയായ ജില്ലാ കലക്ടർ ഇത് സംബന്ധിച്ച് ഐസക്കിനോട് വിശദീകരണം തേടുമെന്നു പറഞ്ഞു. കൃത്യമായ വിവരം നൽകാത്തത് സ്വത്തുവിവരം മറച്ചു വയ്ക്കാനുള്ള ബോധപൂർവ മായ നീക്കണമാണെന്നും യുഡി എഫ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി യുടെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽ ഡിഎഫും പരാതിപ്പെട്ടു.

See also  105-ാം വയസിൽ തുല്യതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ് താരമായി

Related News

Related News

Leave a Comment