ഗൂഗിൾ പേ ഇനി വിദേശത്തും ഉപയോഗിക്കാം

Written by Taniniram1

Published on:

ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ സാധ്യമാക്കാൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ഇൻ്റർനാഷണൽ പേയ്മെന്റും തമ്മിൽ ധാരണായായി. ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ഗൂഗിൾ പേ (Gpay) വഴി മറ്റ് രാജ്യങ്ങളിൽ പണമിടപാടുകൾ നടത്താനാകും. ഇത് യാത്രക്കാർക്ക് കൈയിൽ കറൻസി നോട്ടുകൾ കരുതുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിദേശത്ത് വച്ച് യു.പി.ഐ ഇടപാടുകൾ നടത്താൻ വേണ്ട എല്ലാ സഹായങ്ങൾ നൽകാനും കരാറിൽ പറയുന്നുണ്ട്.

See also  ദില്ലി ചലോ മാര്‍ച്ചിൽ സംഘർഷം രൂക്ഷം; ഖനൗരിയിൽ ലാത്തിചാർജ്

Related News

Related News

Leave a Comment