...
Wednesday, November 12, 2025

കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം, ജനങ്ങൾ ജാഗ്രത പാലിക്കണം…

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കണ്ടാൽ 112 ൽ അറിയിക്കേണ്ടതാണ് എന്നും ഡിജിപി അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.

Must read

തിരുവനന്തപുരം (Thiruvananthapuram) : ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. (In the wake of the Delhi blasts, state police chief Rawada Azad Chandrashekhar has instructed the police to strengthen security in Kerala as well.) ജനത്തിരക്കുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാനാണ് നിർദ്ദേശം.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കണ്ടാൽ 112 ൽ അറിയിക്കേണ്ടതാണ് എന്നും ഡിജിപി അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്.

ഡൽഹി സ്ഫോടനം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം, പരിക്കേറ്റ ആളുകള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ദയവായി പോലീസും ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും സമാധാനം പാലിക്കാനും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അഭ്യർത്ഥിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.