അങ്കമാലി അതിരൂപതയിൽ കേരള സ്റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

Written by Taniniram1

Updated on:

കൊച്ചി: ‘ദ കേരള സ്റ്റോറി’ പ്രദർശന വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളി. സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ ബൈബിൾ വിദ്യാർഥികൾക്കായി രാവിലെ 9:30നാണ് പ്രദർശനം നടന്നത്. കേര സ്റ്റോറി സംഘപരിവാർ അജണ്ടയും ഭാഗമാണെന്ന് പള്ളി വികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്രസ്ഡ്എന്ന ഡോക്യുമെന്ററിയാണ് പള്ളിയിൽ പ്രദർശിപ്പിച്ചത്. അവധിക്കാലത്ത് കുട്ടികൾക്ക് നൽകിവരുന്ന ബൈബിൾ കോഴ്സിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതെന്ന് പള്ളി വികാരി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ഇടവക കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മണിപ്പൂർ മനപൂർവമാണെന്ന പേരിൽ കേരളത്തിൽ ആദ്യമായി തെരുവുനാടകം ചെയ്തത് തങ്ങളാണ്. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രദർശനം എന്നും വികാരി ചൂണ്ടിക്കാട്ടി. ലൗ ജിഹാദ് പ്രമേയമായ ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത്ക്ക് കീഴിലെ പള്ളിയിൽ പ്രദർശിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഏപ്രിൽ നാലിന് വേദപഠന ക്ലാസുകൾ നടക്കുന്ന പള്ളികളിൽ കൗമാരക്കാരായ കുട്ടികൾക്കു വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. അതിരൂപതയുടെ നടപടിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ കെസിവൈഎം സംസ്ഥാന സമിതി രൂപതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താമരശേരി അതിരൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്ന അറിയിപ്പ് വന്നു. അതിനിടെ, കേരള സ്റ്റോറി പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത അറിയിച്ചു.

See also  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് റിമാന്റില്‍

Related News

Related News

Leave a Comment