രാജ്യാന്തര നിലവാരത്തിലേക്ക് 8 റെയിൽവേ സ്റ്റേഷനുകൾ; 4 വർഷത്തിനുള്ളിൽ ചെലവിടുക 3000 കോടി

Written by Taniniram1

Published on:

തിരുവനന്തപുരം: പാലക്കാട് ഡിവിഷനുകളിലെ 10 പ്രധാന റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ 4 വർഷത്തിനുള്ളിൽ 3000 കോടി രൂപ ചെലവിടും. വിശ്രമ ഇടങ്ങൾ, ഭക്ഷണശാലകൾ, വ്യാപാര മേഖലകൾ, പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് ആധുനികവൽക്കരിക്കുന്നത്.

ഇതിൽ എറണാകുളം ജംക്‌ഷൻ, ടൗൺ, മംഗളൂരു, കന്യാകുമാരി സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുന്നു. നവീകരണത്തിന് അനുമതി ലഭിച്ച മറ്റു സ്റ്റേഷനുകൾ തിരുവനന്തപുരം (470 കോടി), വർക്കല (130 കോടി), കൊല്ലം (367), കോഴിക്കോട് (472). എറണാകുളം ജംക്‌ഷനിൽ 444 കോടി രൂപയും ടൗൺ സ്റ്റേഷനു വേണ്ടി 226 കോടി രൂപയും ചെലവാക്കും.

തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകൾ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

Related News

Related News

Leave a Comment