Saturday, April 5, 2025

അന്യസംസ്ഥാനങ്ങളോട് പൊരുതി കേരളം പൊന്നണിഞ്ഞു

Must read

- Advertisement -

തൃശൂർ: പഞ്ചാബിൽ ചാന്ദിഗ്രാഹിൽ നടക്കുന്ന 61-ാമത് അഖിലേന്ത്യ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളം സ്വർണ്ണം നേടി ചരിത്രമായി. പഞ്ചാബ്, തെലുങ്കാന, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുമായി പൊരുതി നേടിയതാണ് ഈ മികവുറ്റ നേട്ടം. 9 മുതൽ 12 വരെയുള്ള വിഭാഗമായ കേഡറ്റ് മിക്സഡ് ടീം ആണ് വിജയചരിത്രം കുറിച്ചത്. ആദ്യമായാണ് കേരള ടീം റോളർ സ്കേറ്റിങ്ങിൽ സ്വർണം മെഡൽ നേടുന്നത്. എബി ഇസ്മയിൽ, സുരേഷ് എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ.

See also  പിവി അൻവർ എംഎൽഎ 5 കോടി രൂപ നഷ്ടപരിഹാരം നൽകണം ; വിനു വി. ജോൺ വക്കീൽ നോട്ടീസ് അയച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article