എറണാകുളം : എറണാകുളം മഹാരാജാസ് കോളേജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്.എഫ്.ഐ ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളേജ് കനത്ത സുരക്ഷയോടെ ഇന്നാണ് തുറന്നത്. കെ.എസ്.യു., ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും എസ്.എഫ്.ഐ. പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേറ്റതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്. പരിക്കേറ്റവരുമായി ആശുപത്രിയില്‍ എത്തിയ ശേഷവും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മുപ്പതിലേറെ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ അനിശ്ചിതകാല സമരം

- Advertisement -