പന്നിയങ്കര ടോൾ നിരക്ക് വർദ്ധന

Written by Taniniram1

Published on:

വടക്കുഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർദ്ധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റയാത്രക്കും മടക്കയാത്ര ചേർത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും. പണി പൂർത്തിയാക്കാതെ അമിത ടോളെന്ന പരാതി
ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ്പ്രാദേശിക കൂട്ടായ്മകളുടെ തീരുമാനം. കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാകാത്തതിലെ പ്രതിഷേധം നിലനിൽക്കെയാണ് ടോൾ ഉയർത്താനുളള കമ്പനി തീരുമാനം. നിലവിലത്തെ ഘടനയനുസരിച്ച് വലിയ വാഹനങ്ങളുടെ ഒറ്റയാത്രക്കും അഞ്ച് രൂപ മുതൽ ഉയരുന്നതാണ് നിരക്ക്. ടോൾ തുകയുടെ 60 ശതമാനം കുതിരാൻ തുരങ്കത്തിലൂടെ കടന്ന്പോകാനാണെന്നിരിക്കെ പണി പൂർത്തിയാക്കാതെ നിരക്ക് ഉയർത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാർക്ക്അനുവദിച്ചിട്ടുളള സൗജന്യവും ഉടൻ പിൻവലിച്ചേക്കുമെന്നാണ് വിവരം. സ്കൂൾ ബസുകളും ടോൾ നൽകണമെന്ന്ഇതിനോടകം അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തെതുടർന്ന് നിറുത്തിവെച്ച ടോൾ തുകയുടെ 60 ശതമാനം കുതിരാൻ തുരങ്കത്തിലൂടെ കടന്ന് പോകാനാണെന്നിരിക്കെ പണി പൂർത്തിയാക്കാതെ നിരക്ക് ഉയർത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. നേരത്തെ പ്രതിഷേധത്തെതുടർന്ന് നിറുത്തിവെച്ച നിരക്ക് വർധന കോടതി അനുമതിയോടെയാണ് വീണ്ടും നടപ്പാക്കുന്നത്.

Related News

Related News

Leave a Comment