ജി എസ് ടി വകുപ്പ് കോടികളുടെ സ്വർണം പിടികൂടി; വർക്കലയിലെ ഒരു ജൂവലറി നിരീക്ഷണത്തിൽ.

Written by Taniniram Desk

Published on:


തിരുവനന്തപുരം : വർക്കലയിൽ(Varkala) ജി.എസ്.ടി (GST) അധികൃതർ നടത്തിയ പരിശോധനയിൽ കോടികളുടെ സ്വർണ്ണം പിടിച്ചെടുത്തു. വർക്കലയിലെ ഒരു പ്രമുഖ ജൂവലറിയിൽ നികുതി വെട്ടിച്ച് വൻതോതിൽ സ്വർണ്ണ വ്യാപാരം നടക്കുന്നതായി ജി.എസ്.ടി യ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂവലറിയിൽ നടത്തിയ പരിശോധനയ്ക്കിടെ കിട്ടിയ ഡയറിയിൽ നിന്നാണ് അനധികൃത സ്വർണ്ണ വ്യാപാരത്തിൻ്റെ വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ(Rajasthan) സ്വദേശിയും വർക്കല മൈതാനത്തിന് സമീപം താമസക്കാരനുമായ അശോക് പരശുറാമിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിന് സ്വർണ്ണം പിടികൂടിയത്. കഴിഞ്ഞ 22 വർഷമായി വർക്കലയിലെ ഒരു ജൂവലറിയിൽ ഇയാൾ സ്വർണ്ണം നൽകി വരുന്നതായാണ് വിവരം . ആരാണ് ? എവിടെ നിന്നാണ് സ്വർണ്ണം വരുന്നതെന്ന ഉറവിടത്തെക്കുറിച്ചും കഴിഞ്ഞ കാലങ്ങളിലെ ജൂവലറിയുടെ ഇടപാടുകളെക്കുറിച്ചും കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Related News

Related News

Leave a Comment