Tuesday, April 1, 2025

ഐഎഫ്എഫ്‌കെ 2023: ‘ഗുഡ്‌ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

Must read

- Advertisement -

ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയിൽ തുടക്കമാകും. സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.

ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരത്തിന് അർഹമായ ജസ്റ്റിൻ ട്രീറ്റ് ചിത്രം ‘ദി അനാട്ടമി ഓഫ് എ ഫാൾ’ ഉൾപ്പടെ 62 സിനിമകൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയിൽ എത്തും.

വിഖ്യാത പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. തലസ്ഥാന നഗരിയിൽ 15 വേദികളിലായി നടക്കുന്ന ചലച്ചിത്രമേള ഈ മാസം 15ന് അവസാനിക്കും.

See also  പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കെ.സി.വേണുഗോപാൽ എം.പി. ആശുപത്രിയിൽ സന്ദർശിക്കുന്നു; ഫോട്ടോസ് കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article