- Advertisement -
കൊച്ചി : ബിജെപി എംപിമാർ കേരളത്തിൽ ജയിച്ചാൽ സഹകരണ മേഖലയിൽ അഴിമതി ഇല്ലാതാക്കുമെന്നും, കേരളത്തിലെ സഹകരണ മേഖലയിൽ മോദിക്ക് വലിയ താത്പര്യമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രകടന പത്രികയിൽ പറയുന്നത് എല്ലാം ചെയ്യുന്ന പാർട്ടിയാണ് ബിജെപി. അതിന്റെ ആദ്യത്തെ ഉദാഹരണങ്ങളാണ് ജമ്മു കശ്മീരിലെ പ്രേത്യേക പദവി എടുത്തു കളഞ്ഞതും, അയോദ്ധ്യയിൽ ക്ഷേത്രം പണിതതുമെന്നും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.