Friday, April 4, 2025

ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു

Must read

- Advertisement -

ക്രിസ്മസ് – പുതുവത്സര അവധികൾ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു. ഡിസംബർ 31വരെ സന്ദർശർക്കായി തുറന്നുനൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിയുടെ അഭ്യർഥനയെ തു ടർന്ന് ആണ് അണക്കെട്ട് തുറന്നുനൽകുന്നത്.

രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകൾ നടക്കുന്നതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയുണ്ടാകില്ല.

നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

See also  അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article